ഫാ ടോം ഉഴുന്നാലില്‍ എവിടെ?..

ഭീകരര്‍ ബന്ദികളാക്കി വെച്ച ഫാ ടോം ഉഴുന്നാലിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയുന്നില്ല.
ഫാ ടോം ഉഴുന്നാലില്‍ എവിടെ?..

ന്യൂഡെല്‍ഹി: ഭീകരര്‍ ബന്ദികളാക്കി വെച്ച ഫാ ടോം ഉഴുന്നാലിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയുന്നില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ദുഖകരമായ വാര്‍ത്തകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്. 2016 മാര്‍ച്ച് നാലിനാണ് യെമനില്‍ വെച്ച് ഇദ്ദേഹം ബന്ദിയാക്കപ്പെട്ടത്. 

തെക്കന്‍ യെമനിലെ വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണ് ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നോ ഏത് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നോ അറിയാനായിട്ടില്ല. തട്ടിക്കൊണ്ടു പോയതിനു ശേഷം രണ്ടു തവണ അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നതൊഴിച്ചാല്‍ കൂടുതലൊന്നും ആര്‍ക്കും അറിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com