ബി എസ് പിയുമായി സഖ്യ സാധ്യത തേടി അഖിലേഷ്

ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ബിഎസ്പിയുമായി സഖ്യത്തിന് തയ്യാറെന്ന് അഖിലേഷ് യാദവ്
ബി എസ് പിയുമായി സഖ്യ സാധ്യത തേടി അഖിലേഷ്

ലഖ്‌നോ:  ഉത്തര്‍ പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം വന്ന എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ബിഎസ്പിയുമായി സഖ്യത്തിന് തയ്യാറെന്ന് അഖിലേഷ് യാദവ്. ബിജെപി അധികാരത്തില്‍ വരുന്നത് എങ്ങനെയും തടയുമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

അതേസസമയം സഖ്യസാധ്യത ബിഎസ്പി തള്ളി. എക്‌സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സഖ്യസാധ്യതയെ പറ്റി പ്രതികരിക്കാനില്ലെന്നാണ്  ബിഎസ്പി നിലപാട്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. പാര്‍ട്ടിയിലെ ഭിന്നതയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതതെന്നാണ് എസ്പിയുടെ മുതിര്‍ന്ന നേതാവ്  അസംഖാന്‍ പറഞ്ഞത്. അഖിലേഷിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നു പറഞ്ഞ അസംഖാന്‍ മുലായത്തിന്റെ രണ്ടാംഭാര്യ സാദ്‌നയുടെ അനവസരത്തിലുള്ള അഭിപ്രായപ്രകടനത്തിനെതിരെയും രംഗത്തുവന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യമാണ് എസ്പിക്ക് തിരിച്ചടിയായതെന്നാണ് അമര്‍സിംഗിന്റെ  പ്രതികരണം. യുപിയില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നും അമര്‍സിംഗ് പറഞ്ഞു.

 അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതയും രംഗത്തെത്തി. ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ ഇരുവരും ഒന്നിക്കണമെന്നാണ് മമതയുടെ അഭിപ്രായം. എക്‌സിറ്റുപോള്‍ ഫലങ്ങളില്‍ ബിജെപി വലിയ ഒറ്റ കക്ഷിയാകുമെന്നാണ് പ്രവചനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com