ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് നിഷേധിക്കുന്നു: മല്യ

ന്യായമായ രീതിയിലാണെങ്കില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും തുടര്‍ന്നുള്ള ട്വീറ്റില്‍ വിജയ് മല്യ കുറിച്ചു
ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് നിഷേധിക്കുന്നു: മല്യ

ന്യൂഡല്‍ഹി: ബാങ്കുകളിലെ ഒമ്പതിനായിരം കോടി രൂപയുടെ വായ്പ ഒറ്റത്തവണ അടവില്‍, ആനുകൂല്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് വിജയ് മല്യയുടെ ട്വീറ്റ്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുണ്ട്. കടംവാങ്ങിയ നൂറുകണക്കിനാളുകള്‍ ഈ മട്ടില്‍ ഒറ്റത്തവണതീര്‍പ്പാക്കലിലൂടെ അടവ് തീര്‍ക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് തങ്ങള്‍ക്ക് ഇത് നിഷേധിക്കുന്നു എന്ന ചോദ്യവുമായാണ് വിജയ് മല്യ ട്വീറ്റില്‍ എത്തിയത്.

സുപ്രീംകോടതിയ്ക്ക് മുന്നില്‍ ഞങ്ങള്‍ വെച്ച ഓഫറുകള്‍ പരിഗണിക്കാതെ ബാങ്കുകള്‍ തള്ളുകയായിരുന്നു. ന്യായമായ രീതിയിലാണെങ്കില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും തുടര്‍ന്നുള്ള ട്വീറ്റില്‍ വിജയ് മല്യ കുറിച്ചു.
സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണമെന്ന് കോടതി ബാങ്കുകളോട് ആവശ്യപ്പെടണമെന്നും മല്യ ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നു. കോടതികളുടെ എല്ലാ ഉത്തരവും അംഗീകരിക്കുന്ന ഞങ്ങള്‍ സുപ്രീംകോടതി ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ തീര്‍പ്പാക്കാന്‍ ഒരുക്കമാണ്- ട്വിറ്ററില്‍ മല്യ പറയുന്നു.
കഴിഞ്ഞദിവസം മല്യയ്‌ക്കെതിരെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് മല്യയുടെ ട്വീറ്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com