സ്വര്‍ണ്ണവായ്പയെടുക്കുമ്പോള്‍ ഇനി 25000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കില്ല

സ്വര്‍ണ്ണ വായ്പയെടുക്കുമ്പോള്‍ ഇനി പരമാവധി ലഭിക്കുന്ന തുക 25000 രൂപയാക്കി കുറച്ചു.
സ്വര്‍ണ്ണവായ്പയെടുക്കുമ്പോള്‍ ഇനി 25000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കില്ല

മുംബൈ: സ്വര്‍ണ്ണ വായ്പയെടുക്കുമ്പോള്‍ ഇനി പരമാവധി പണമായി ലഭിക്കുന്ന
 തുക 25000 രൂപയാക്കി കുറച്ചു. നിശ്ചിത തുകയ്ക്കു മുകളില്‍ വായ്പ പണമായി നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ ഒരു ലക്ഷം രൂപ വരെ പണമായി നല്‍കാന്‍ കഴിഞ്ഞിരുന്നിടത്താണ് 25000 ആക്കി വെട്ടിച്ചുരുക്കിയത്.

ഇതിലൂടെയെല്ലാം പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന നയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാന്‍ ആയിരം അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി വരുന്ന ഭേദഗതികളാണിവയെല്ലാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com