കുപ്വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

കുപ്‌വാരയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു
കുപ്വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു: ജമ്മുകശ്മീരിലെ കുപ് വാര ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുന്നു. മൂന്നു തീവ്രവാദികള്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന്റെ നിഗമനം. 

കുപ് വാര ജില്ലയിലെ കലാരൂസ് മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സൈന്യം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുമുണ്ടെന്നാണ് സൂചന. 

ഈ മേഖലയില്‍ ലഷ്‌കര്‍ ഭീകരര്‍ ഒളിച്ചുകഴിയുന്നെന്ന സൂചനയെ തുടര്‍ന്നാണ് സൈന്യം തെരച്ചിലാരംഭിച്ചത്. വീടുകള്‍ കയറിയിറങ്ങിയുള്ള തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com