പാക്കിസ്ഥാന്‍ ആഗോള ഭീകരവാദ ഫാക്ടറിയാണെന്ന് ഇന്ത്യ

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയും ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് പാ്ക്കിസ്ഥാന്‍ ശ്രമിക്കുന്നത്
പാക്കിസ്ഥാന്‍ ആഗോള ഭീകരവാദ ഫാക്ടറിയാണെന്ന് ഇന്ത്യ

ജനീവ: പാക്കിസ്ഥാന്‍ ആഗോള ഭീകരവാദ ഫാക്ടറിയാണെന്ന് ഇന്ത്യ. ജനീവയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലായിരുന്നു ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ ജനതയെ ഒന്നാകെ അന്യവത്കരിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി നബനീത ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു. 

ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളി്ല്‍ നിന്നുള്ളവര്‍ പ്രധാനമന്ത്രി,രാഷ്ടപതി, ഉപരാഷ്ടപതി, തുടങ്ങി മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ടെന്നും ചലചിത്രമേഖലയില്‍ സൂപ്പര്‍ താരങ്ങളായിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ ഇതിന്റെ നിഴലെങ്കിലും ആകാന്‍ സാധിച്ചിട്ടുണ്ടോയെന്നും നബനീത ചോദിച്ചു.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ കൊടിയ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയും ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് പാ്ക്കിസ്ഥാന്‍ ശ്രമിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ കാണിക്കുന്ന ശത്രുതയ്ക്ക് അറുതി വരുത്തണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com