ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്വരൂപിച്ചത് 2.87 ലക്ഷം കോടി 

2015- 2016 വര്‍ഷത്തില്‍ ഇന്ധനവില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നേടിയത് 2.87 കോടി രൂപയുടെ നേട്ടം.
ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്വരൂപിച്ചത് 2.87 ലക്ഷം കോടി 

ന്യൂഡെല്‍ഹി: 2015- 2016 വര്‍ഷത്തില്‍ ഇന്ധനവില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നേടിയത് 2.87 കോടി രൂപയുടെ നേട്ടം. നികുതിയിനത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പെട്രോള്‍- ഡീസല്‍ വില വര്‍ധനവ് മൂലം സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ വന്‍ ലാഭം നേടുകയാണ്. 

2013- 2014 കാലഘട്ടത്തില്‍ 1.69 ലക്ഷം കോടി രൂപ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ലഭിച്ചപ്പോള്‍ 2015- 2016ല്‍ അത് 2.87 ലക്ഷം രൂപയായാണ് കൂടിയത്. സിഎജിയാണ് വിവരം പുറത്തുവിട്ടത്. പെട്രോള്‍, ഡീസല്‍, സിഗരറ്റ്, ഗുഡ്ക തുടങ്ങിയവയുടെ വില്‍പ്പനയിലൂടെയാണ് സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം ലഭിച്ചത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നു മാത്രം 17 ശതമാനം നികുതിയായി ലഭിച്ചു. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിയത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 1.2 രൂപ വര്‍ധിപ്പിച്ച് 8.95 ശതമാനമാക്കി കൂട്ടിയിരുന്നു. ഒരു മാസത്തില്‍ രണ്ടു തവണയൊക്കെയാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com