ഇന്ത്യയില്‍ 23 വ്യാജ സര്‍വകലാശാലകള്‍; യുജിസിയുടെ പട്ടിക പുറത്ത്

ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസി.
ഇന്ത്യയില്‍ 23 വ്യാജ സര്‍വകലാശാലകള്‍; യുജിസിയുടെ പട്ടിക പുറത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 23 വ്യാജ സര്‍വകലാശാലകളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസി. യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനുമാണ് വ്യാജ യൂണിവേഴ്‌സിറ്റികളെപ്പറ്റിയുള്ള പട്ടിക ഇറക്കിയിരിക്കുന്നത്. 

തെലങ്കാന, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര എന്നിവടങ്ങളിലാണ് വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധികമായും പ്രവര്‍ത്തിക്കുന്നത്. ഒരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പട്ടിക അതാത് സര്‍ക്കാരുകള്‍ക്ക് അയച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഈ സ്ഥാപനങ്ങളുടെ പട്ടിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കാണിച്ച് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ച് അന്വേഷണം നടത്തി കേസ് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മാനവശേഷി വികസനവകുപ്പ് സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
 
രാജ്യത്തെ ഏറ്റവുമധികം വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. അംഗീകാരമില്ലാത്ത സര്‍വകലാശാലകളുടെ പട്ടിക യുജിസിയുടെയും സാങ്കേതിവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക എഐസിടിഇയുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com