ദലൈലാമയുടെ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് ചൈന

നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ അടിസ്ഥാന വിഷയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് ചൈനയുടെ ആവശ്യം
ദലൈലാമയുടെ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് ചൈന

ബെയ്ജിംഗ്:  ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മുന്നറിയിപ്പുമായി ചൈന രംഗത്ത്. നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ അടിസ്ഥാന വിഷയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് ചൈനയുടെ ആവശ്യം. ബീഹാറില്‍ നടക്കുന്ന അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ദലൈലാമ ഇന്ത്യയില്‍ എത്തിയത്.

ചൈനയുടെ എതിര്‍പ്പിനെ മറികടന്നാണ് ഇന്ത്യയിലേക്കുള്ള ദലൈലാമയുടെ ക്ഷണം. ഇക്കാര്യത്തില്‍ ചൈയ്ക്ക് ശക്തമായ എതിര്‍പ്പും അതൃപ്തിയും ഉണ്ട്. ദലൈ ഗ്രൂപ്പിന്റെ ശക്തമായ ചൈന വിരുദ്ധ നടപടികളെ ഇന്ത്യ കണക്കിലെടുക്കുകയും ടിബറ്റിനോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും വേണമെന്നായിരുന്നു ചൈനീസ് വിദേകാര്യ വക്താവിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. 

മാര്‍ച്ച് 17നാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ദലൈലാമ ഇന്ത്യയിലെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബുദ്ധമതത്തിന്റെ പ്രാധാന്യം എന്നതായിരുന്നു സമ്മേളനത്തിന്റെ ഉള്ളടക്കം. സാംസകാരിക മന്ത്രി മഹേഷ് ശര്‍മ്മയും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com