ചായക്ക് 7. ഊണിന് 50-55; വില ഇത്രയൊക്കെയെന്ന് റെയില്‍വെയുടെ ട്വീറ്റ്

യാത്രക്കാരില്‍ നിന്നും ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി നിരന്തര പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്  വിലവിവര പട്ടിക ട്വീറ്റ് ചെയ്ത് റെയില്‍വെ മന്ത്രാലയം രംഗത്തെത്തിയത്‌
ചായക്ക് 7. ഊണിന് 50-55; വില ഇത്രയൊക്കെയെന്ന് റെയില്‍വെയുടെ ട്വീറ്റ്

ട്രെയിന്‍ യാത്രക്കിടെ ഇനി ഭക്ഷണത്തിന് അധികവില നല്‍കേണ്ടതില്ലെന്ന് റെയില്‍വെ. യാത്രക്കാരില്‍ നിന്നും ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി നിരന്തര പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്  വിലവിവര പട്ടിക ട്വീറ്റ് ചെയ്ത് റെയില്‍വെ മന്ത്രാലയം രംഗത്തെത്തിയത്. കുടിവെള്ളത്തിനും ചായക്കുമെല്ലാം പലപ്പോഴും യാത്രക്കാരില്‍ നിന്ന് അധികവില ഈടാക്കിയിരുന്നു. നേരത്തെ തന്നെ വിലവിവര പട്ടിക റെയില്‍വെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലം  കാശ് ഈടാക്കുന്നത് ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നില്ല.


റയില്‍വെ ട്വീറ്റ് ചെയ്തി പട്ടികയനുസരിച്ച് ചായക്ക് ഏഴ് രൂപയും വെള്ളത്തിന് 15 രൂപയും നല്‍കിയാല്‍ മതി. രാവിലത്തെ ഭക്ഷണത്തിന് പച്ചക്കറിയാണെങ്കില്‍ 30 രൂപയും നോണ്‍ വെജിറ്റബിള്‍ ആണെങ്കില്‍ 35 രൂപയാണ് ചാര്‍ജ്. വെജിറ്റബിള്‍ ഊണിന് 50 രൂപയും നോണ്‍ വെജിറ്റബിളിന് 55 രൂപയുമാണ് പട്ടിക അനുസരിച്ച് നല്‍കേണ്ടത്. പട്ടികയനുസരിച്ച് തൂക്കത്തിലും കൃത്യതവേണമെന്നും റെയില്‍വെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. 

റെയില്‍വെ കാറ്ററിംഗിനെ കുറിച്ച് അസംതൃപ്തരായ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇവരുടെ സേവനത്തെ കുറിച്ചും ഭക്ഷണത്തിന്റെ ഗുണമില്ലായ്മയെ കുറിച്ചും നിരന്തരമായി പരാതികള്‍ അഭിപ്രായപ്പെട്ടിരുന്നു. തെറ്റായ രീതീയില്‍ പണം ഈടാക്കുകയും നല്ലരീതിയില്‍ സേവനം നടത്തിയില്ലെങ്കില്‍ ഇത്തരം കാറ്ററിംഗ് കമ്പിനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു 2015 ഒക്ടോബറില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതൊന്നും കാറ്ററിംഗ് ഏജന്‍സികള്‍ ചെവിക്കൊണ്ട മട്ടില്ല. പലപ്പോഴും സ്വകാര്യ ഏജന്‍സികളാണ് കാറ്ററിംഗ് സംവിധാനം ഏറ്റെടുക്കുന്നത്. യാത്രക്കാര്‍ പലപ്പോഴും സ്ഥിരയാത്രക്കാര്‍ അല്ലാത്തതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ അളവിലും ഗുണമേന്മയിലും ഏജന്‍സികള്‍ ഉത്തരവാദിത്തം കാണിക്കാറില്ല. ഭക്ഷണം വളരെ മോശമായപ്പോഴാണ് യാത്രക്കാരും ജീവനക്കാരും നിരന്തരമായി പരാതി ഉന്നയിച്ചത്.

ഈ സാഹചര്യത്തില്‍ പുതിയ കാറ്ററിംഗ് നയം കൊണ്ടുവരുമെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഗുണനിലവാരമുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കുമെന്നതാണ് കാറ്ററിംഗ് നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com