നോട്ടു മാറ്റല്‍: പ്രധാനമന്ത്രി വാഗ്ദാന ലംഘനം നടത്തിയില്ലേയെന്ന് സുപ്രീം കോടതി

പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചതുപോലെ നോട്ട് മാറ്റിയെടുക്കാന്‍ സാധാരണക്കാര്‍ക്ക് സമയം നല്‍കാതിരുന്നത് എന്തുകൊണ്ടന്ന് കോടതി ചോദിച്ചു.
നോട്ടു മാറ്റല്‍: പ്രധാനമന്ത്രി വാഗ്ദാന ലംഘനം നടത്തിയില്ലേയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നോട്ടിസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചതുപോലെ നോട്ട് മാറ്റിയെടുക്കാന്‍ സാധാരണക്കാര്‍ക്ക് സമയം നല്‍കാതിരുന്നത് എന്തുകൊണ്ടന്ന് കോടതി ചോദിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വാഗ്ദാന ലംഘനമല്ലേ നടത്തിയതെന്ന് കോടതി ചോദിച്ചു. 

ഡിസംബര്‍ 31ന് ശേഷം സാധാരണക്കാര്‍ക്ക് നോട്ട് മാറ്റിവാങ്ങാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  മാര്‍ച്ച് 31 വരെ നോട്ടു മാറ്റിയെടുക്കാനാവുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com