ബിജെപി എംപിമാര്‍ സഭയിലില്ല; പ്രധാനമന്ത്രിക്ക് അതൃപ്തി

അനവാശ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ലോക്‌സഭയിലോ, രാജ്യസഭയിലോ എംപിമാര്‍ ഹാജരാകാതിരുന്നാല്‍ നേരിട്ട് വിളിച്ച് വിശദീകരണം ചോദിക്കുമെന്ന് മോദി
ബിജെപി എംപിമാര്‍ സഭയിലില്ല; പ്രധാനമന്ത്രിക്ക് അതൃപ്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപി എംപിമാരുടെ അസാന്നിധ്യത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വിഷയം ഉന്നയിക്കുകയും, സഭയില്‍ ഹാജരാകണമെന്ന് മോദി എംപിമാരോട് നിര്‍ദേശിച്ചതായുമാണ് സൂചന. 

അനവാശ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ലോക്‌സഭയിലോ, രാജ്യസഭയിലോ എംപിമാര്‍ ഹാജരാകാതിരുന്നാല്‍ നേരിട്ട് വിളിച്ച് വിശദീകരണം ചോദിക്കുമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. 

നിങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ സാധിക്കും, എന്നാല്‍ പാര്‍ലമെന്റില്‍ നിങ്ങളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും മോദി എംപിമാരോട് പറഞ്ഞു. ജിഎസ്ടി  ബില്‍ സംബന്ധിച്ച് ചില ബിജെപി എംഎല്‍എമാര്‍ക്ക് വലിയ അറിവില്ലാത്തതിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com