25 തവണ സ്റ്റാഫിനെ അക്രമിക്കാന്‍ ശ്രമിച്ച ശിവസേന എംപിയെ എയര്‍ ഇന്ത്യ ബ്ലാക് ലിസ്റ്റ് ചെയ്തു

വ്യാഴാഴ്ചയാണ് ഇയാള്‍ ഷൂ ഉപയോഗിച്ച് എയര്‍ ഇന്ത്യാ സ്റ്റാഫിനെ വിമാനത്തിനകത്ത് അക്രമിച്ചത്
25 തവണ സ്റ്റാഫിനെ അക്രമിക്കാന്‍ ശ്രമിച്ച ശിവസേന എംപിയെ എയര്‍ ഇന്ത്യ ബ്ലാക് ലിസ്റ്റ് ചെയ്തു

25 തവണ സ്റ്റാഫിനെ അക്രമിക്കാന്‍ ശ്രമിച്ച ശിവസേന എംപിയെ എയര്‍ ഇന്ത്യ ബ്ലാക് ലിസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപി രവീന്ദ്ര ഗയിക്‌വദിനെയാണ് എയര്‍ ഇന്ത്യ ബ്ലാക് ലിസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഇയാള്‍ ഷൂ ഉപയോഗിച്ച് എയര്‍ ഇന്ത്യാ സ്റ്റാഫിനെ വിമാനത്തിനകത്ത് അക്രമിച്ചത്. ഉടനടിതന്നെ ഇയാളെ ബ്ലാക് ലിസ്റ്റ് ചെയ്യാുള്ള നടപടികള്‍ ഉണ്ടായെന്നും  എന്നാല്‍ എത്രനാളത്തേക്കാണ് ബ്ലാക് ലിസ്റ്റ് ചെയ്തിക്കുന്നത് എന്ന് അറിയില്ല എന്നും എയര്‍ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

ചില വിദേശ വിമാന കമ്പനികളും ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളും ഇതിന് മുമ്പും പലരേയും സുരക്ഷാ കാരണത്താല്‍ ബ്ലാക് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും എയര്‍ ഇന്ത്യ ആദ്യമായാണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. 

ആദ്യമായി നിയമം തെറ്റിച്ചതിന്റെ പേരകില്‍ എയര്‍ ഇന്ത്യ ബ്ലാക് ലിസ്റ്റ് ചെയ്തത് ഒരു നിയമനിര്‍മ്മാണ പ്രതിനിധിയെ തന്നെയാണ് എന്നത് ചരിത്രമാകും. തൊഴിലാളിയെ ഉപദ്രവിച്ചതിലും വിമാനത്തിന്റെ സമയം വൈകിച്ചതിനും എതിരെ ഇയാള്‍ക്കെതിരെ രണ്ടു എഫ്‌ഐആറുകള്‍ എയര്‍ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കെറെ ഗയിക്‌വദിനോട് സംഭവത്തെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com