ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസത്തിനായി ആര്‍എസ്എസ്; വിദഗ്ധരെ പങ്കെടുപ്പിച്ച് വര്‍ക്ക്‌ഷോപ്പ്

ഭാരതീയ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ്
ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസത്തിനായി ആര്‍എസ്എസ്; വിദഗ്ധരെ പങ്കെടുപ്പിച്ച് വര്‍ക്ക്‌ഷോപ്പ്

ന്യൂഡല്‍ഹി: ഭാരതീയ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി 51 സര്‍വകലാശാലകളില്‍ നിന്നുമുള്ള വൈസ് ചാന്‍സലര്‍മാരുള്‍പ്പെടെ 721 വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ആര്‍എസ്എസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. 

ഭാരതീയ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ പരിധിക്ക് പുറത്തുനിന്നാണ് ആര്‍എസ്എസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെങ്കിലും
 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് റിസര്‍ച്ചിന്റെ ചെയര്‍മാന്‍ വൈ.സുദര്‍ശന്‍ റാവുവും ആര്‍എസ്എസ് സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു. 

ഡോക്റ്റര്‍ എസ്.രാധാകൃഷ്ണന്‍ തലവനായ വിദ്യാഭ്യാസ കമ്മിഷന്‍ മുതല്‍ ഡി.എസ്.കോത്താരി കമ്മിഷന്‍ വരെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ത്യയുടെ സാംസ്‌കാരികാംശം കുറവാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.

പശ്ചാത്യ വിദ്യാഭ്യാസ രീതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല സ്വതന്ത്രമായി നില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ പാരമ്പര്യത്തിലൂന്നിയ വിദ്യാഭ്യാസ രീതി രാജ്യത്ത് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ആര്‍എസ്എസിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com