മനുസ്മൃതിയിലെ പ്രളയം കെട്ടുകഥയല്ല; വിവാദ പ്രബന്ധവുമായി ചരിത്ര ഗവേഷകന്‍

സരസ്വദി നദിയുടെ അപ്രതക്ഷ്യമാകലിലേക്ക് നയിച്ച പ്രളയം കെട്ടുകഥയല്ലെന്ന വാദവുമായി വിവാദ പുരാവസ്തു ശാസ്ത്രജ്ഞന്‍ ബി.ബി.ലാല്‍
മനുസ്മൃതിയിലെ പ്രളയം കെട്ടുകഥയല്ല; വിവാദ പ്രബന്ധവുമായി ചരിത്ര ഗവേഷകന്‍

ന്യൂഡല്‍ഹി: ഐതിഹ്യമായി കരുതിപ്പോരുന്ന മനുസ്മൃതിയില്‍ പറയുന്ന പ്രളയം യാഥാര്‍ഥ്യമാണെന്ന വാദവുമായി വിവാദ പുരാവസ്തു ശാസ്ത്രജ്ഞന്‍ ബി.ബി.ലാല്‍. സരസ്വദി നദിയുടെ അപ്രതക്ഷ്യമാകലിലേക്ക് നയിച്ച പ്രളയം കെട്ടുകഥയല്ലെന്ന വാദിച്ച് തെളിവുകളുമായി ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ് ബി.ബി.ലാല്‍. 

നേരത്തെ അയോധ്യയിലെ ബാബറി മസ്ജിദിന് അടിയില്‍ രാമ ക്ഷേത്രമുണ്ടെന്ന് പറയുന്ന ബി.ബി.ലാലിന്റെ പുസ്തകം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സരസ്വതി എന്ന നദി ഇന്ത്യയിലുണ്ടായിരുന്നതായും, ഹാരപ്പന്‍ നാഗരീഗത വളര്‍ന്നത് ഇതിന്റെ തീരത്താണെന്നുമുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ മേധാവിയായിരുന്ന ലാലിന്റെ കണ്ടുപിടുത്തം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് സംഘടിപ്പിച്ച സെമിനാറിലാണ് ലാല്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

ഹിന്ദു ഐതിഹ്യപ്രകാരം ഭൂമിയിലെ ആദ്യ രാജാവും, ഇന്ത്യയിലെ രാജാക്കന്മാരുടെ പൂര്‍വീകനും മനുവാണ്. ഭൂമിയിലെ എല്ലാത്തിനേയും ഇല്ലാതാക്കിയ മനുസ്മൃതിയില്‍ പറയുന്ന പ്രളയം മനുഷ്യ രാശിയെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ബിസി 2000-1900നും ഇടയ്ക്കാണ് സരസ്വതി നദി അപ്രതക്ഷ്യമാകുന്നതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. നദി അപ്രതക്ഷ്യമാകുന്നതും, വെള്ളപ്പൊക്കമുണ്ടാകുന്നതും ഒരേ സമയത്താണെന്നാണ് ലാലിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com