മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍ 

ണറായി വിജന്റെ തല കൊയ്യുന്നയാള്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം
മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍ 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് മുന്‍നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് അറസറ്റില്‍. ഉജ്ജയിനിയില്‍ നിന്നാണ് കുന്ദന്‍ ചന്ദ്രാവത്ത് പിടിയിലായത്. പിണറായി വിജന്റെ തല കൊയ്യുന്നയാള്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. മധ്യപ്രദേശിലെ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് ആയിരുന്നു കുന്ദന്‍ ചന്ദ്രാവത്ത്. വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഇയാളെ ആര്‍എസ്എസ് പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com