മോദിയെ അധിഷേപിച്ചതിനാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ അടിച്ചത്: രവീന്ദ്ര ഗെയ്ക്‌വാദ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിഷേപിച്ച് സംസാരിച്ചതിനാലാണ് എയര്‍ ഇന്ത്യാ മാനേജരെ അടിച്ചതെന്ന് ശിവ്‌സേന എംപി രവീന്ദ്ര ഗെയ്ക്‌വാദ്.
മോദിയെ അധിഷേപിച്ചതിനാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ അടിച്ചത്: രവീന്ദ്ര ഗെയ്ക്‌വാദ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിഷേപിച്ച് സംസാരിച്ചതിനാലാണ് എയര്‍ ഇന്ത്യാ മാനേജരെ അടിച്ചതെന്ന് ശിവ്‌സേന എംപി രവീന്ദ്ര ഗെയ്ക്‌വാദ്. സംഭവത്തിനെതിരെ വിമാനക്കമ്പനികള്‍ ശക്തമായ നടപടികള്‍ എടുത്തതിനെത്തുടര്‍ന്നാണ് എംപിയുടെ പുതിയ വിശദീകരണം. 

ഗെയ്ക്‌വാദിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിമാനക്കമ്പനികള്‍ വീണ്ടും അദ്ദേഹത്തിന് വിമാനത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കാണ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ ഫെഡറേഷന്‍ ഓഫ് എയര്‍ലൈന്‍സ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിനിലാണ് മടങ്ങിയത്.

ഗെയ്കിന് വിലക്കേര്‍പ്പെടുത്തിയതില്‍ ശിവ്‌സേന എംപിമാര്‍ ഇരുസഭകളിലും പ്രതിഷേധിച്ചു. എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യമാണെന്നുള്ള നിലപാടിലാണ് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. 
ഈ മാസം 23നാണ് ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതിന് ഗെയ്ക് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചത്. തുടര്‍ന്ന് ഗെയ്കിനെതിരെ വധശ്രമത്തിന് കേസെടുത്തു. എയര്‍ ഇന്ത്യയില്‍ നിന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com