കേരളവും തമിഴ്‌നാടും ഇനി രണ്ട് സഹോദരിമാരുടെ കയ്യില്‍; തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുടെ പിതൃസഹോദരി പുത്രി

നളിനി നെറ്റോയുടെ പിതൃസഹോദരിപുത്രിയാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥന്‍
കേരളവും തമിഴ്‌നാടും ഇനി രണ്ട് സഹോദരിമാരുടെ കയ്യില്‍; തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുടെ പിതൃസഹോദരി പുത്രി

തിരുവനന്തപുരം: നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തോടെ കേരളത്തിന്റേയും തമിഴ്‌നാടിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തെ ഇനി നയിക്കുക രണ്ട് സഹോദരിമാര്‍. നളിനി നെറ്റോയുടെ പിതൃസഹോദരിപുത്രിയാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥന്‍. 

എസ്.എം.വിജയാനന്ദന്‍ സ്ഥാനമൊഴിയുന്നതോടെ ഏപ്രില്‍ ഒന്നിനാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുക. 2016 ഡിസംബറിലാണ് ഗിരിജ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് നളിനി നെറ്റോയ്ക്ക് ചീഫ് സെക്രട്ടറി പദവിയിലുണ്ടാവുക. ഈ വര്‍ഷം ആഗസ്റ്റില്‍ നെറ്റോ സര്‍വീസില്‍ നിന്നും വിരമിക്കും. കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ചീഫ് സെക്രട്ടറി പദത്തിലേക്കെത്തുന്ന മൂന്നാമത്തെ വനിതയാണ് നളിനി.കേരളത്തിന്റെ ആദ്യ വനിതാ ചീഫ് ഇലക്ടറല്‍ ഓഫീസറായ നളിനി നെറ്റോ ഒന്‍പത് വര്‍ഷം സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയില്‍ തുടര്‍ന്നു.

ഇരുവരും ഒരേ വര്‍ഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചിരിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. 1981ലെ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥരാണ് നെറ്റോയും ഗിരിജയും. ആര്‍ബിഐയുടെ 18ാം ഗവര്‍ണറായിരുന്ന എസ്.വെങ്കിട്ടരാമന്റെ മകളാണ് ഗിരിജ വൈദ്യനാഥന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com