കൊല്‍ക്കത്തയില്‍ ബീഫും ബിരിയാണിയും സര്‍ക്കാര്‍ വീട്ടിലെത്തിക്കും; ബീഫ് ലഭ്യത ഉറപ്പുവരുത്താന്‍ മമത

ബീഫിന് പുറമെ ബിരിയാണിയും താറാവ് റോസ്റ്റും സര്‍ക്കാര്‍ വീട്ടിലെത്തിക്കും
കൊല്‍ക്കത്തയില്‍ ബീഫും ബിരിയാണിയും സര്‍ക്കാര്‍ വീട്ടിലെത്തിക്കും; ബീഫ് ലഭ്യത ഉറപ്പുവരുത്താന്‍ മമത

കൊല്‍ക്കത്ത: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഉത്തര്‍പ്രദേശിലെ ബീഫ് പ്രേമികളുടെ കാര്യം കഷ്ടത്തിലാണ്. അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള യോഗിയുടെ നീക്കത്തോടെ യുപിയിലെ ബീഫ് ലഭ്യത കുറഞ്ഞു. എന്നാല്‍ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ബീഫ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് മമത ബാനര്‍ജി.

മീറ്റ് ഓണ്‍ വീല്‍സ് എന്ന പദ്ധതിയിലൂടെ ബീഫിന്റെ ഹോം ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍. ബീഫിന് പുറമെ ബിരിയാണിയും താറാവ് റോസ്റ്റും സര്‍ക്കാര്‍ വീട്ടിലെത്തിക്കും. ബംഗാള്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സ്വപന്‍ ദെബ്‌നാഥാണ് പദ്ധതി ആരംഭിച്ചത്. 

പശ്ചിമ ബംഗാള്‍ ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പ്രശസ്തമായ ഹരിന്‍ഗാത ബീഫ് ഹോം ഡെലിവറിയിലൂടെ നല്‍കുന്നത്.  തുടക്കത്തില്‍ ഹോം ഡെലിവറിക്കായി മൂന്ന് വാനുകളാണ് അനുവദിച്ചിരിക്കുന്നത്.എന്നാല്‍ പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ വാനുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 

യുപിയില്‍ അറവുശാലകള്‍ പൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ മമത കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com