തൊഴിലവസരങ്ങള്‍ കുറയുന്നു, മെയ്ക്ക് ഇന്‍ ഇന്ത്യ ഫലം ചെയ്യുന്നില്ലെന്ന് ആശങ്ക

കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ അരശതമാനം അധിക തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കാനായത്
തൊഴിലവസരങ്ങള്‍ കുറയുന്നു, മെയ്ക്ക് ഇന്‍ ഇന്ത്യ ഫലം ചെയ്യുന്നില്ലെന്ന് ആശങ്ക

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോഴും രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ അരശതമാനം അധിക തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കാനായത്. 

കൃഷി ഒഴികെയുള്ള എട്ടു പ്രധാന രംഗങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് ഒരു ലക്ഷം തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടു കോടിയിലേറെ ആളുകളാണ് ഈ എട്ടു മേഖലകളിലായി ആകെ തൊഴിലെടുക്കുന്നത്. ആകെയുള്ളതിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പുതുതായി സൃഷ്ടിക്കാനായത് എന്നാണ് എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

പുതുതായി സൃഷ്ടിക്കപ്പെട്ട 1.09 ലക്ഷം തൊഴിലുകളില്‍ ഭൂരിഭാഗവും വ്ിദ്യാ്ഭ്യാസം, ആരോഗ്യം മേഖലകളിലാണ്. 82,000 പുതിയ തൊഴിലുകളാണ് ഈ മേഖലകളിലുണ്ടായത്. മെയ്ക്ക്് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളില്‍ ഊന്നല്‍ നല്‍കുന്ന മാനുഫാക്ടചറിങ് മേഖലയില്‍ 12,000 പുതിയ തൊഴിലുകള്‍ മാത്രമാണ് ആറു മാസം കൊണ്ട് സൃഷ്ടിക്കാനായത്. മൊത്തില്‍ തൊഴില്‍ സേനയുടെ അന്‍പതു ശതമാനവും വരുന്ന മാനുഫാക്ചറിങ് മേഖലയിലെ തൊഴില്‍ മാന്ദ്യം നയരൂപീകരണ രംഗത്ത് വലിയ ആശയക്കുഴപ്പത്തിന് ഇടവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com