മീററ്റില്‍ നഗരസഭാംഗങ്ങള്‍ യോഗങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്ന് മേയര്‍

നഗരസഭാ യോഗങ്ങളില്‍ അംഗങ്ങള്‍ ദേശീയഗീതമായ വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് മീററ്റിലെ മേയര്‍.
മീററ്റില്‍ നഗരസഭാംഗങ്ങള്‍ യോഗങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്ന് മേയര്‍

മീററ്റ്: നഗരസഭാ യോഗങ്ങളില്‍ അംഗങ്ങള്‍ ദേശീയഗീതമായ വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് മീററ്റിലെ മേയര്‍. ആലപിക്കാന്‍ തയാറല്ലാത്തവരെ യോഗവേദിയിലേക്ക് പ്രവേശിപ്പിക്കുക പോലും ചെയ്യില്ലെന്നാണ് അറിയിപ്പ്. മീററ്റ് മേയര്‍ ഹരികാന്ത് അലുവാലിയയാണ് ഇങ്ങനെ ഉത്തരവിട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ആദ്യം നടത്തിയ യോഗത്തിലാണ് മേയറുടെ പ്രസ്താവന. മീററ്റ് നഗരസഭയിലെ പരിപാടികളില്‍ വര്‍ഷങ്ങളായി വന്ദേമാതരം ആചരിച്ചിരുന്നതാണ്. എന്നാല്‍ അതില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല. കഴിഞ്ഞ യോഗത്തില്‍ ചില മുസ്ലീം നേതാക്കള്‍ വന്ദേമാതരം ആലപിക്കുന്ന സമയത്ത് പുറത്തേക്ക് പോയി. ഇതേതുടര്‍ന്ന് ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കികില്‍ വന്ദേമാതരം ആലപിക്കണമെന്ന് ബിജെപി അംഗങ്ങള്‍ വിളിച്ചു പറയുകയായിരുന്നു.

തുടര്‍ന്ന് മേയര്‍ പ്രമേയം അവതരിപ്പിക്കുകയും അത് പാസാകുകയും ചെയ്തു. വന്ദേമാതരം ആലപിക്കുന്നത് സുപ്രീംകോടതി ഉത്തരവ് പ്രകാരം നിര്‍ബന്ധമല്ല എന്ന് ഒരു വിഭാഗം അംഗങ്ങള്‍ പ്രതിഷേധിച്ചു. 80 അംഗങ്ങളുള്ള മീററ്റ് നഗരസഭയില്‍ 45 അംഗങ്ങള്‍ ബിജെപിക്കാരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com