ഗുജറാത്തിലും പെണ്‍കെണി; നഗ്നചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ അഞ്ചുകോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപി

അഞ്ചുസഹായം തേടിയെത്തിയ യുവതിയും സംഘവും തന്നെ ഹണി ട്രാപ്പില്‍ പെടുത്തിയ ശേഷംകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെസി പട്ടേല്‍
ഗുജറാത്തിലും പെണ്‍കെണി; നഗ്നചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ അഞ്ചുകോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപി

ന്യൂഡെല്‍ഹി: അഞ്ചുസഹായം തേടിയെത്തിയ യുവതിയും സംഘവും തന്നെ ഹണി ട്രാപ്പില്‍ പെടുത്തിയ ശേഷംകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെസി പട്ടേല്‍. ചതിയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും പുറത്ത് വിടാതിരിക്കാന്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. അതേസമയം എംപി തന്നെ മാനഭംഗപ്പെടുത്തിയതാണെന്ന് ആരോപിച്ച്  യുവതി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. എംപിയുടെ ഹണി ട്രാപ്പ് പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ പരാതിയും അന്വേഷിക്കാനുള്ള കോടതി ഉത്തരവ്.

അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് എംപിയുടെ പരാതി. വിവരം പുറത്ത് പറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ച് സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിച്ചശേഷം മയക്കുമരുന്ന കലര്‍ത്തിയ ശീതളപാനിയം നല്‍കുകയായിരുന്നു. അതിന്  ശേഷമാണ് യുവതിയും സംഘവും തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്. ബോധം വന്ന ശേഷമാണ് തന്നെ ഇവര്‍ ചതിക്കുകയാണെന്ന് ബോധ്യപ്പെട്ടതെന്നും എംപി പറയുന്നു.ഇത്തരമൊരു പരാതി ലഭിച്ചതായിം അന്വേഷണം നടന്നുവരികിയാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

എന്നാല്‍ യുവതിയുടെ പരാതിയില്‍ പറയുന്നത് എംപി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ്. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അവസാനമായി മാനഭംഗപ്പെടുത്തിയതെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുമെന്നും എംപി പറഞ്ഞതായും യുവതി ആരോപിക്കുന്നു. എംപിയുടെ ശല്യപ്പെടുത്തല്‍ പതിവായതോടെ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും യുവതി പറയുന്നു.

പരാതിക്കാരിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും യുവതി വൈകാതെ പിടിയിലാകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ച് ക്രൈംബ്രാഞ്ചിനോ സ്‌പെഷ്യല്‍ സെല്ലിനോ കൈമാറിയേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com