പശുക്കളെ റോഡില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് പിഴശിക്ഷയുമായി ഹരിയാന സര്‍ക്കാര്‍

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 02nd May 2017 11:28 AM  |  

Last Updated: 02nd May 2017 12:06 PM  |   A+A-   |  

410155458_5G5WH-M-1

ഛണ്ഡീഗഡ്‌: റോഡില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ ഉടമകള്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. പാലുല്‍പാദനം നിലച്ച പശുക്കളെ റോഡില്‍ ഉപേക്ഷിക്കുന്ന ഉടമകളില്‍ നിന്നും പിഴ ഈടാക്കാനാണ് ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

ഗോശാലകള്‍ സജീവമാക്കി പശുക്കളെ റോഡില്‍ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഹരിയാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പാലുല്‍പാദനം നിലച്ചതിന് ശേഷവും പശുക്കളെ ഫലപ്രദമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ബോധവത്കരണം നല്‍കും.

റോഡിന് കുറുകെ നിന്ന പശുവിനെ മാറ്റാനായി ഹോണടിച്ചതിന് പശുവിന്റെ ഉടമ യുവാവിന്റെ കണ്ണ് അടിച്ചുതകര്‍ത്തിരുന്നു. ഹോണ്‍ ശബ്ദം കേട്ട് പശു പേടിച്ചോടിയെന്ന് ആരോപിച്ചാണ് ഇയാള്‍ യുവാവിന്റെ കണ്ണ് അടിച്ചുതകര്‍ത്തത്.