ദേശീയ ചലചിത്രപുരസ്‌കാരം:  മോഹന്‍ലാലും സുരഭിയും അവാര്‍ഡ് ഏറ്റുവാങ്ങി

Published: 03rd May 2017 09:02 PM  |  

Last Updated: 04th May 2017 12:37 PM  |   A+A-   |  

image

ന്യൂഡെല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

 

ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അക്ഷയ്കുമാര്‍ മികച്ച നടന്‍, സുരഭി മികച്ചനടി, മോഹന്‍ലാല്‍ പ്രത്യേക ജൂറി പരാമര്‍ശം, സോനം കപൂര്‍  പ്രത്യേക പരാമര്‍ശം എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കെ വിശ്വനാഥനും ഏറ്റുവാങ്ങി.