ആറ് കിലോമീറ്റര്‍ സഞ്ചരിച്ചതിന് 5352 രൂപ; തുക നല്‍കാതെ കാറില്‍ നിന്നും ഇറങ്ങാന്‍ സമ്മതിക്കാതെ യൂബര്‍ ഡ്രവര്‍

ആറ് കിലോമീറ്റര്‍ മാത്രം യാത്ര ചെയ്തതിന് 5352 രൂപയാണ് യൂബര്‍ ഡ്രൈവര്‍ യാത്രക്കാരനോട് ആവശ്യപ്പെട്ടത്.
ആറ് കിലോമീറ്റര്‍ സഞ്ചരിച്ചതിന് 5352 രൂപ; തുക നല്‍കാതെ കാറില്‍ നിന്നും ഇറങ്ങാന്‍ സമ്മതിക്കാതെ യൂബര്‍ ഡ്രവര്‍

മൈസൂര്‍: ആറ് കിലോമീറ്റര്‍ മാത്രം യാത്ര ചെയ്തതിന് 5352 രൂപയാണ് യൂബര്‍ ഡ്രൈവര്‍ യാത്രക്കാരനോട് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ മൈസൂരിലാണ് സംഭവം. മൈസൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്നും യൂബര്‍ ബുക്ക് ചെയ്ത ബെംഗലൂരു സ്വദേശിയായ പ്രവീണ്‍ ബിഎസിനാണ് മോശപ്പെട്ട അനുഭവമുണ്ടായത്. മുഴുവന്‍ തുകയും നല്‍കാതെ കാറില്‍ നിന്നും ഇറങ്ങാനാവില്ലെന്നും യൂബര്‍ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. 

റെയില്‍വേ സ്റ്റേഷനിലെ ബൂത്തില്‍ നിന്നാണ് പ്രവീണ്‍ യൂബര്‍ ബുക്ക് ചെയ്തത്. 103 രൂപ ആകേണ്ടിടത്താണ് 5352 രൂപ ബില്ല് വന്നത്. പണം നല്‍കാന്‍ വിസമ്മതിച്ച പ്രവീണിനോട് മുന്‍പ് യൂബറില്‍ യാത്ര ചെയ്തതിന്റെ ബാക്കി തുകയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഇതിന് മുന്‍പ് ഒരു തവണ മാത്രമേ ഇയാള്‍ യൂബറില്‍ യാത്ര ചെയ്തിരുന്നുള്ളു. 

യൂബറിന്റെ ഓഫിസില്‍ വിളിച്ചപ്പോള്‍ മുഴുവന്‍ നല്‍കാനുള്ള നിര്‍ദേശമാണ് പ്രവീണിന് ലഭിച്ചത്. പണം നല്‍കാന്‍ പ്രവീണ്‍ വിസമ്മതിച്ചപ്പോള്‍ ഡ്രൈവര്‍ പോലീസിനെ വിളിച്ചു. പോലീസും 103 രൂപ മാത്രം നല്‍കിയാല്‍ മതിയെന്ന് അറിയിച്ചു. പക്ഷേ വീണ്ടും യൂബറിന്റെ ഓഫിസില്‍ ബന്ധപ്പെട്ട പ്രകാരം പ്രവീണില്‍ നിന്ന്് മുഴുവന്‍ തുകയും ഈടാക്കുകയും പിന്നീട് അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. യൂബറിനെതിരെ പ്രവീണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക തകരാണെന്ന വിശദീകരണമാണ് യൂബര്‍ നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com