നിര്‍ഭയ കേസിലേത് സമാനതകളില്ലാത്ത ക്രൂരത, വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ നാലു പ്രതികള്‍ക്കും വിചാരണകോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു
നിര്‍ഭയ കേസിലേത് സമാനതകളില്ലാത്ത ക്രൂരത, വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യമനസാക്ഷിയെ  ഞെട്ടിച്ച നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ നാലു പ്രതികള്‍ക്കും വിചാരണകോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. സമാനതകളില്ലാത്ത സംഭവമാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നുമാണ് സുപ്രീം കോടതി നിര്‍ഭയ സംഭവത്തെ വിശേഷിപ്പിച്ചത്. മറ്റ് ഏതോ ലോകത്ത് നടന്ന സംഭവമാണെന്ന് കരുതേണ്ടി വരുമെന്നും ഇത്രയും ദാരുണമായ ക്രൂരത നമ്മുടെ ലോകത്ത് നടക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും സുപ്രീം കോടതി വിലയിരുത്തി. 

നിര്‍ഭയകേസുമായി ബന്ധപ്പെട്ട രണ്ട് വിധി പ്രസ്താവങ്ങളും പ്രതികള്‍ക്ക് വധശിക്ഷ ശരിവെക്കുന്ന രീതിയിലായിരുന്നു, പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കരുതെന്ന അമിക്കസ് ക്യൂറിയുടെ വാദവും സുപ്രീം കോടതി പരിശോധിച്ചു. പ്രതികള്‍ക്ക് ഭാര്യയുണ്ടെന്നും കുടുംബമുണ്ടെന്നും ശിക്ഷാ കാലയളവില്‍ ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പ്രതികളെ വധ ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി വിചാരണകോടതിയുടെ വിധി നടപ്പാക്കുകയായിരുന്നു. 

നിര്‍ഭയ കേസിലെ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. പ്രതികളായ അക്ഷയ് കുമാര്‍സിംഗ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നിവരാണ് വിചാരണകോടതി വിധിയെ ചോദ്യം ചെയ്ത്  സുപ്രീം കോടതിയെ സമീപിച്ചത്. 

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് പുനപരിശോധനാ ഹര്‍ജി നല്‍കാനാകുമെങ്കിലും വിധി പരിശോധിക്കാന്‍ സാധ്യതയുണ്ടാവില്ല. വധശിക്ഷ നടപ്പാക്കുന്നത് നീട്ടീക്കൊണ്ടിപോകാന്‍ ഒരുപക്ഷേ സാധിക്കുമായിരിക്കും. 2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com