'എലി' മദ്യം കുടിച്ചെന്ന് ബിഹാര്‍ പൊലീസ്; അതും 9 ലക്ഷം ലിറ്റര്‍ മദ്യം

9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നാണ് ബിഹാര് പൊലീസിന്റെ വാദം
'എലി' മദ്യം കുടിച്ചെന്ന് ബിഹാര്‍ പൊലീസ്; അതും 9 ലക്ഷം ലിറ്റര്‍ മദ്യം

പാട്‌ന: എലി മദ്യം കുടിക്കുമോ? കുടിക്കുമെന്നാണ് ബിഹാര്‍ പൊലീസ് പറയുന്നത്. അത് ഒന്നും രണ്ടും കുപ്പിയോ ലിറ്ററോ അല്ല. 9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നാണ് ബിഹാര് പൊലീസിന്റെ വാദം. 

മദ്യ നിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍, പൊലീസ് വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്ത 9 ലക്ഷം ലിറ്റര്‍ മദ്യമാണ് എലികള്‍ അകത്താക്കിയതായി പൊലീസ് പറയുന്നത്. എന്നാല്‍ മദ്യം കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിഹാര്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായിരിക്കുന്നത്.

എന്നാല്‍ ബിഹാര്‍ പൊലീസ് മെന്‍ അസോസിയേഷന്‍ പ്രസിഡന്റിനേയും, മറ്റൊരു അസോസിയേഷന്‍ അംഗത്തേയും മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടു പേരെയും മെയ്‌ 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com