കാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞതോടെയാണ് പിഴ ചുമത്താന്‍ തീരുമാനമായത്.
കാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞതോടെയാണ് പിഴ ചുമത്താന്‍ തീരുമാനമായത്. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. ലൊയിസ് സ്ലെബ് എന്ന സ്ത്രീ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനെതിരെ പരാതി നല്‍കിയതിന്റെ പുറത്താണ് അന്വേഷണവും നടപടിയും.

ലൊയ്‌സിന് അണ്ഡാശയ ക്യാന്‍സര്‍ വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇവര്‍ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. 2012ല്‍ ഇവര്‍ക്ക് ക്യാന്‍ശര്‍ ബാധിച്ചു. പക്ഷേ ചികിത്സ തുടങ്ങുമ്പോഴേക്കും രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത് കണ്ടെത്തിയിട്ടുണ്ട്. ഈര്‍പ്പം വലിച്ചെടുക്കുന്ന ടാല്‍ക് ഉള്‍പ്പെടുത്തുന്നതിനാലാണ് ടാല്‍കം പൗഡര്‍ എന്ന പേരു തന്നെയുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com