നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റുമോയെന്ന് ഇന്നറിയാം; സുപ്രീംകോടതി വിധി ഇന്ന്

വധശിക്ഷയില്‍ ഇളവ് തേടി കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക
നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റുമോയെന്ന് ഇന്നറിയാം; സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ നിര്‍ഭയ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. വധശിക്ഷയില്‍ ഇളവ് തേടി കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. 

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയ ക്രൂരമായ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. 

2012 ഡിസംബര്‍ പതിനാറിനായിരുന്നു ഇരുപത്തിമൂന്നുകാരിയായ  പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് പീഡനത്തിനിരയായത്. 2014 മാര്‍ച്ച് 13നായിരുന്നു ഡല്‍ഹി
ഹൈക്കോടതി, മുകേഷ്, പവന്‍,വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാളായ റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. 

പ്രതികളുടെ പ്രായത്തേയും, കുടുംബത്തേയും പരിഗണിച്ച് വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com