ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ക്ക് പാകിസ്ഥാന്റെ സഹായം ലഭിക്കുന്നതായി ആരോപണം

Published: 06th May 2017 08:05 PM  |  

Last Updated: 06th May 2017 08:05 PM  |   A+A-   |  

download_(1)765

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് പാക്കിസ്ഥാന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ കശ്മീരിലെ പ്രക്ഷോഭകര്‍ക്കു പണമെത്തിക്കുന്നതായാണ് വിവരം. പണം കൈമാറുന്നത് ഹുറിയത് കോണ്‍ഫറന്‍സ് വഴിയാണെന്നും സൈന്യത്തെ കല്ലെറിയുന്നവര്‍ക്ക് ഹുറിയത് നേതാവ് ഷബീര്‍ ഷായിലൂടെ 70 ലക്ഷം രൂപ ഐഎസ്‌ഐ കൈമാറിയെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അടുത്തിടെ പിടിയിലായ രണ്ട് ഐഎസ്‌ഐ ഏജന്റുമാരുടെ കുറ്റസമ്മത മൊഴിയിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറായ അബ്ദുള്‍ ബാസിതില്‍നിന്നും തങ്ങള്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞതായാണ് ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഹുറിയത്തിന്റെ വിവിധ ജില്ലാ ഓഫീസുകള്‍ക്ക് പണം വീതിച്ചുനല്‍കിയാണ് ഷബീര്‍ ഷാ കല്ലെറിയാനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.