സ്വമേധയാ ചെയ്യുന്നതാണെങ്കില്‍ വേശ്യാവൃത്തി ക്രമിനല്‍ കുറ്റമല്ല: ഗുജറാത്ത് ഹൈക്കോടതി

സ്വമേധയാ ചെയ്യുന്നതാണെങ്കില്‍ വേശ്യാവൃത്തി ക്രമിനല്‍ കുറ്റമല്ല: ഗുജറാത്ത് ഹൈക്കോടതി

പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ കയ്യേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.

അഹമ്മദാബാദ്: പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ കയ്യേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐ.പി.സി. 370ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം. 

30 വയസുള്ള വിനോദ് പട്ടേല്‍ എന്ന മുപ്പത്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കവെയാണ് കോടതിയുടെ പുതിയ നടപടി. വിനോദിനെതിരെ ഐ.പി.സി. 370 പ്രകാരം  ചുമത്തിയ കേസ് തള്ളക്കളയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഡല്‍ഹി നിര്‍ഭയ കേസിനെ തുടര്‍ന്ന് ഈ വകുപ്പില്‍ പുതിയ ചട്ടങ്ങള്‍ എഴുതിച്ചേര്‍ത്ത ഭാഗങ്ങളാണ് കോടതി ഇപ്പോള്‍ വ്യാഖ്യാനിച്ചത്. 

ജനുവരിയില്‍ സൂറത്തിലെ വേശ്യാലയത്തില്‍ തന്റെ ഊഴം കാത്തിരിക്കുമ്പോഴാണ് വിനോദ് പട്ടേലിന് പോലീസ് സംക്ഷം കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിനു മേല്‍ വ്യഭിചാരക്കുറ്റവും ഐ.പി.സി. 370 വകുപ്പും ചുമത്തി കേസെടുത്തു. പിന്നീട് തന്നെ ലൈംഗിക തൊഴിലാളിക്കൊപ്പമല്ല അറസ്റ്റ് ചെയ്തതെന്നും സ്ഥാപനത്തിലെ ഒരു സ്ത്രീയേയും ചൂഷണം ചെയ്തിട്ടില്ലെന്നും വിനോദ് വാദിച്ചു. 

വാദം കേട്ട ശേഷം ഗുജറാത്ത് ഹൈക്കോടതി വിനോദിന് മേല്‍ ചുമത്തിയിട്ടുള്ള വ്യഭിചാരക്കുറ്റത്തിനുള്ള കേസ് തള്ളി. എന്നാല്‍ ഐ.പി.സി. 370 വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയിട്ടില്ല. സംഭവത്തില്‍ അനുകൂലിച്ചും എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ ആളുകളില്‍ നിന്നും വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com