കമ്യൂണിസ്റ്റുകാരെ ലോകത്ത് നിന്ന് തുടച്ചുനീക്കും; അടുത്ത ലക്ഷ്യം ത്രിപുരയെന്ന് അമിത് ഷാ

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് തുടച്ചു നീക്കുന്നതിന് മുന്‍പ് ത്രിപുരയിലെ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം
കമ്യൂണിസ്റ്റുകാരെ ലോകത്ത് നിന്ന് തുടച്ചുനീക്കും; അടുത്ത ലക്ഷ്യം ത്രിപുരയെന്ന് അമിത് ഷാ

ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുന്നതിന് മുന്‍പ് ലോകത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കുമെന്ന് അമിത് ഷാ. ബിജെപിയുടെ വിസ്താര്‍ യാത്രയുമായി ത്രിപുരയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം. 

ബിജെപിയുടെ അടുത്ത ലക്ഷ്യം ത്രിപുരയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ തുടച്ചു നീക്കുന്നതിന് മുന്‍പ് ത്രിപുരയിലെ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. 

2018ല്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന നാല് സംസ്ഥാനങ്ങളില്‍ ത്രിപുരയില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മിസോറാം, കൂട്ടുകക്ഷി മന്ത്രിസഭയുള്ള മേഘാലയ, ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഭരിക്കുന്ന നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ത്രിപുരയ്ക്ക് പുറമെ 2018ല്‍ ജനവിധി തേടുക. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹരിയാന, മഹാരാഷ്ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബിജെപി ഭരണം നേടി. ഞങ്ങളുടെ അടുത്ത ലക്ഷ്യം ത്രിപുരയാണെന്ന് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കുന്നു. 

ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാനും, അഴിമതി ഇല്ലാതാക്കാനും മാണിക് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ ആരോപിക്കുന്നു. ത്രിപുരയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പകരം അവര്‍ ബിജെപിയെ തെരഞ്ഞെടുക്കുമെന്നും അമിത്ഷാ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com