കെജ് രിവാള്‍ കൈക്കൂലി വാങ്ങുന്നത് കണ്ടതായി കപില്‍ മിശ്ര; ആരോപണം പുറത്താക്കപ്പെട്ട മന്ത്രിയുടേത്

രണ്ട് കോടി രൂപ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനില്‍ നിന്നും കെജ് രിവാള്‍ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ട്
കെജ് രിവാള്‍ കൈക്കൂലി വാങ്ങുന്നത് കണ്ടതായി കപില്‍ മിശ്ര; ആരോപണം പുറത്താക്കപ്പെട്ട മന്ത്രിയുടേത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രിസഭയില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പുറത്താക്കിയ കപില്‍ മിശ്ര മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത്. തുടര്‍ച്ചയായി കെജ് രിവാള്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് കപില്‍ മിശ്ര പറഞ്ഞു.

രണ്ട് കോടി രൂപ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനില്‍ നിന്നും കെജ് രിവാള്‍ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ട്. എവിടെ നിന്നാണ് ഈ പണം വരുന്നതെന്നും, ഈ പണം എങ്ങിനെ ചെലവാക്കിയെന്നും അവര്‍ വ്യക്തമാക്കണമെന്നും കപില്‍ മിശ്ര പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് കപില്‍ മിശ്ര. ജലവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പറഞ്ഞാണ് കപില്‍ മിശ്രയെ കെജ് രിവാള്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. 

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയിലുണ്ടായ കലഹം കൂടുതല്‍ ശക്തമാകുന്നതായാണ് സൂചന. ഞായറാഴ്ച ലഫ്‌നന്റ് ഗവര്‍ണറെ കണ്ട കപില്‍ മിശ്ര കെജ് രിവാളിനെതിരായ അഴിമതി ആരോപണങ്ങള്‍ ലഫ്‌നന്റ് ഗവര്‍ണര്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com