സൗജന്യ വൈദ്യ പരിശോധന, ആദായ നികുതി ഇളവ്; സ്ത്രീകള്‍ക്ക് പുതിയ പദ്ധതിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

pho_img342
pho_img342

ന്യൂഡെല്‍ഹി:  സ്ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ ആനുകൂല്യങ്ങളൊരുക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സ്വതന്ത്രരായ സ്ത്രീകള്‍ക്ക് (സിംഗിള്‍ വുമണ്‍) ആദായ നികുതി ഇളവ്, ആധാര്‍ അധിഷ്ടടിത ഹെല്‍ത് കാര്‍ഡിലൂടെ സൗജന്യ വൈദ്യ പരിശോധന, ഗര്‍ഭിണികള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അധ്യക്ഷയായ മന്ത്രിതല സംഘം രൂപീകരിച്ച ദേശീയ വനിതാ നയത്തിലൂടെ പുതിയ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. രാജ്യത്തെ ജനസംഖ്യയില്‍ സ്വതന്ത്ര സ്ത്രീകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് നികുതിയിളവ് നല്‍കാന്‍ ആലോചിക്കുന്നത്. 2001നും 2011നും ഇടയില്‍ ഈ വിഭാഗം 39 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

ആര്‍ത്തവ സംബന്ധമായി വിപണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കാനും ഇവ എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കാനുമുള്ള സംവിധാനമൊരുക്കും. സ്ത്രീകള്‍ക്ക് മാത്രമായുള്ള  പൊതു ശൗചാലയങ്ങള്‍ കൂടുതല്‍ നിര്‍മിക്കും. ലിംഗമടിസ്ഥാനത്തില്‍ ആക്രമണം നേരിട്ട സ്ത്രീകള്‍ക്കായി സൗജന്യ ആതുര നിയമ പിന്തുണയും കൗണ്‍സലിംഗും അഭയവും നല്‍കും.

വിധവകള്‍ക്കും പ്രായമാവര്‍ക്കും സംരക്ഷണമൊരുക്കുന്ന രീതിയിലായിരിക്കും പുതിയ നയം പ്രാബല്യത്തില്‍ വരുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com