പാര്‍പ്പിട സമുച്ചയത്തിന്‌ തീപിടിച്ച് നാല് മരണം; മരിച്ചവരില്‍ രണ്ട് കുട്ടികള്‍

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
പാര്‍പ്പിട സമുച്ചയത്തിന്‌ തീപിടിച്ച് നാല് മരണം; മരിച്ചവരില്‍ രണ്ട് കുട്ടികള്‍

ചെന്നൈ: വടപളനിയില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വടപളനിയിലെ സൗത്ത് പെരുമാള്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ 4.45ടെയായിരുന്നു തീപിടുത്തം. അഞ്ച് പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ലോറിലെ ഇലക്ട്രിസിറ്റി ബോക്‌സില്‍ നിന്നാണ് തീ പടര്‍ന്നത്.

കനത്ത പുക ഉയര്‍ന്നതോടെ ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചിരിക്കുന്നത്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com