നാരദന്‍ ലോകത്തിലെ ആദ്യത്തെ ജേണലിസ്റ്റാണെന്ന് ആവര്‍ത്തിച്ച് ആര്‍എസ്എസ്

പത്രപ്രവര്‍ത്തകര്‍ക്കൊരു ഉത്തമ മാതൃകയും മുന്‍ഗാമിയുമായി നാരദനെ കണ്ടെത്തിയിരിക്കുകയാണ് ആര്‍എസ്എസുകാര്‍.
നാരദന്‍ ലോകത്തിലെ ആദ്യത്തെ ജേണലിസ്റ്റാണെന്ന് ആവര്‍ത്തിച്ച് ആര്‍എസ്എസ്

പത്രപ്രവര്‍ത്തകര്‍ക്കൊരു ഉത്തമ മാതൃകയും മുന്‍ഗാമിയുമായി പുരാണ കഥാപാത്രമായ നാരദനെ കണ്ടെത്തിയിരിക്കുകയാണ് ആര്‍എസ്എസുകാര്‍. പഞ്ചാബില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സെമിനാറില്‍ വിശ്വ സംവദ് കേന്ദ്രയുടെ തലവന്‍ രാം ഗോപാല്‍ ആണു നാരദമുനി ആദ്യത്തെ ജേണലിസ്റ്റ് ആണെന്നതു പറഞ്ഞത്. ആധുനിക ഇന്ത്യയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

ഹിന്ദുപുരാണത്തിലെ പ്രധാന കഥാപാത്രമായിരുന്നു നാരദമുനി. കയ്യില്‍ ഒരു വീണയുമായി എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാവുന്ന കഥാപാത്രമാണ് ചരിത്രത്തിലെ നാരദമുനി. നാരദമുനി മാധ്യമങ്ങള്‍ക്കു വഴികാട്ടി മാത്രമല്ല, ലോകത്തിലെ ആദ്യത്തെ ജേണലിസ്റ്റ് കൂടിയാണ് അദ്ദേഹം എന്നാണു ഞങ്ങളുടെ ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. ജേണലിസ്റ്റുകളെ വഴികാട്ടികളെന്നു വിളിക്കാതായിട്ടു കാലങ്ങളായി. എന്നാല്‍ ഈ കണ്ടെത്തല്‍ അവര്‍ക്കു ചരിത്രപരമായ പ്രാധാന്യം നല്‍കുന്നുവെന്നും രാം ഗോപാല്‍ പറഞ്ഞു.

ഹിന്ദു മതവിശ്വാസ പ്രകാരമുള്ള കലണ്ടര്‍ അനുസരിച്ച് മേയ് മാസത്തിലാണ് നാരദന്റെ ജന്‍മദിനം വരുന്നതത്രേ. അതുകൊണ്ടാണ് സെമിനാര്‍ സംഘടിപ്പിച്ചതും. പഞ്ചാബിലെ മാധ്യമസുഹൃത്തുക്കള്‍ നാരദനെ ജേണലിസത്തിന്റെ പിതാവായി അംഗീകരിച്ചിട്ടുണ്ടെന്നു അവിടെ വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നുമുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഒരു ജേണലിസ്റ്റ് ആക്കി എന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com