കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കു മേലുള്ള വിലക്ക് എത്രയും വേഗം എടുത്തു കളയണമെന്ന് യുഎന്‍

കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്രസഭ.
കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കു മേലുള്ള വിലക്ക് എത്രയും വേഗം എടുത്തു കളയണമെന്ന് യുഎന്‍

ന്യൂഡെല്‍ഹി: കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്രസഭ. നിരോധനം കശ്മീരിലെ എല്ലാ ജനങ്ങളുടേയും മൗലിക അവകാശത്തെ ബാധിക്കുന്നതാണെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പറഞ്ഞു. ആശയങ്ങള്‍ തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെടരുത്. വര്‍ഷങ്ങളായി കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതൊരു പരിഹാരമാകില്ലെന്നും യുഎന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവന പുറത്തിറക്കി.

സുരക്ഷാ സേന മനുഷ്യാവകാശ ലംഘനം നടത്തുന്നതിന് തെളിവായ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഒരു യുവാവിനെ പോലീസ് ജീപ്പിനു മുന്നില്‍ സുരക്ഷാ കവചമായി കെട്ടി വെച്ച് കൊണ്ടു പോകുന്നതിന്റെ അടക്കം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് കശ്മീരില്‍ വന്‍ സംഘര്‍ഷമാണുണ്ടായത്. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് കശ്മീരില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഉള്‍പ്പെട്ട 22 ഓളം നവമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.  ഇതിന് പിന്നാലെ  കശ്മീരില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന 34 ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണവും നിര്‍ത്തിവെച്ചിരുന്നു. പാകിസ്താന്‍, സൗദി അറേബ്യ, ഇറാഖ് ഉള്‍പടെയുള്ള രാജ്യങ്ങളില്‍ നിന്ന് കേബിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കായിരുന്നു വിലക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com