ഗുജറാത്തില്‍ നിന്നുമുള്ള എത്ര സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്..?  അഖിലേഷിന്റെ ചോദ്യം വിവാദത്തില്‍

ദേശീയത, വന്ദേ മാതരം, സൈനികരുടെ രക്തസാക്ഷിത്വം എന്നിവയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയം കളിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ഗുജറാത്തില്‍ നിന്നുമുള്ള എത്ര സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്..?  അഖിലേഷിന്റെ ചോദ്യം വിവാദത്തില്‍

ലഖ്‌നൗ: ഗുജറാത്തില്‍ നിന്നുമുള്ള എത്ര സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുന്‍  മുഖ്യമന്ത്രി അഖിലേഷ് യാദവ്. ദേശീയത, വന്ദേ മാതരം, സൈനികരുടെ രക്തസാക്ഷിത്വം എന്നിവയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഝാന്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികര്‍ രക്തസാക്ഷിത്വം വഹിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു ജവാന്‍ പോലും ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഇങ്ങനോയായിരുന്നു അഖിലേഷിന്റെ പ്രതികരണം.

അഖിലേഷിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. AkhileshinsultsMartyrs എന്ന ഹാഷ് ടാഗിലാണ് ഇത് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അഖിലേഷിനെതിരെ സോഷ്യല്‍ മീഡിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ നിരാശ കൊണ്ടണ് അഖിലേഷ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്ന് ബിജെപി എംപി ആര്‍കെ സിങ് പറഞ്ഞു. രക്തസാക്ഷിത്വത്തെ മതം, ജാതി, സംസ്ഥാനം എന്നിവ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുന്നത് തെറ്റാണ്. മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമെന്ന നിലയില്‍ അഖിലേഷ് മാപ്പുപറയണമെന്നും സിങ്ങ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com