ജനിതക മാറ്റം വരുത്തിയ കടുക് കൃഷി ചെയ്യാന്‍ അനുമതി

എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ജനിതക മാറ്റം വരുത്തിയ കടുകിന് അനുമതി ലഭിച്ചിട്ടില്ല
ജനിതക മാറ്റം വരുത്തിയ കടുക് കൃഷി ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് ജനിതക മാറ്റം വരുത്തിയ കടുക് കൃഷി ചെയ്യാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്രൈസല്‍ കമ്മിറ്റിയുടെ അനുമതി. പരിസ്ഥിതി സംഘടനകളും കര്‍ഷകരും ഉയര്‍ത്തിയ എതിര്‍പ്പ് പരിഗണിക്കാതെയാണ് അനുമതി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ജനിതക മാറ്റം വരുത്തിയ കടുകിന് അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദാവെയാണ് ഇതിന് അന്തിമ അനുമതി നല്‍കേണ്ടത്. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ആദ്യമായി കൃഷി ചെയ്യുന്ന ജനിതക മാറ്റം സംഭവിച്ച ഭക്ഷ്യ വിളയാകും കടുക്. ഇത് ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ച കൂടുതല്‍ വിളകള്‍ കൃഷി ചെയ്യുന്നതിലേക്ക് നയിക്കും. 

ഇത് ആദ്യമായല്ല ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക് ജനറ്റിക് എഞ്ചിനിയറിംഗ് അപ്രൈസല്‍ കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നത്. 2010ല്‍
ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയ്ക്കും ജിഇഎസിയുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ആ സമയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ജയറാം രമേശ് അനുമതി നിഷേധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com