ആംബുലന്‍സ് വിട്ട് നല്‍കിയില്ല; ജലന്ധറില്‍ പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകളോളം

ആംബുലന്‍സ് വിലിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് യുവാവ് പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി കിലോമീറ്ററോളം നടന്നു.
ആംബുലന്‍സ് വിട്ട് നല്‍കിയില്ല; ജലന്ധറില്‍ പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകളോളം

ജലന്ധര്‍: ആംബുലന്‍സ് വിലിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് യുവാവ് പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി കിലോമീറ്ററോളം നടന്നു. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനാലാണ് സരബ്ജിത്ത് എന്ന യുവാവിന് കിലോമീറ്ററോളം നടക്കേണ്ടി വന്നത്. പഞ്ചാബിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സ്വകാര്യ ആംബുലന്‍സ് വിളിക്കാനുള്ള 400 രൂപ സരബ്ജിത്തിന്റെ കയ്യിലുണ്ടായിരുന്നില്ല. 

തുടര്‍ന്ന് 150 രൂപ മുടക്കി മൃതദേഹം റിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നു. ഇയാളുടെ ബന്ധുക്കളിലൊരാള്‍ റിക്ഷ സംഘടിപ്പിച്ചു നല്‍കുകയായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹത്തിന്റെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായപ്പോഴേക്കും മരിക്കുകയും ചെയ്തു. തുടര്‍ന്ന് ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ മൃതദേഹം കൊണ്ടുപോകുന്നത് ലാഭകരമല്ലെന്നാണേ്രത ആശുപത്രി അധികൃതര്‍ പറഞ്ഞത്. രോഗികളെ ആശുപത്രിയിലേക്ക് കോണ്ടുവരുന്നതിന് മാത്രമേ ആംബലന്‍സ് വിട്ട് നല്‍കുകയുള്ളുവെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഉത്തര്‍പ്രദേശില്‍ നേരത്തേയും സമാന രീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com