കപില്‍ മിശ്രയ്ക്ക് പിന്നില്‍ ബിജെപിയെന്ന് ആംആദ്മി

Published: 14th May 2017 05:39 PM  |  

Last Updated: 14th May 2017 05:39 PM  |   A+A-   |  

_210ef41c-3885-11e7-bd82-6d419ba359be

ന്യൂഡെല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആഴിമതി ആരോപണം ഉന്നയിക്കുന്ന മുന്‍മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ ആംആദ്മി വക്താവ് സഞ്ജയ് സിങ്. കപില്‍മിശ്രയ്ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് സഞ്ജയ് സിങ് പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിക്കുന്നത്. കെജ്രിവാളിനെതിരെ പിന്നില്‍ നിന്ന് ആരോപണം ഉന്നയിക്കാതെ മുന്നില്‍ നിന്ന് ആരോപണം ഉന്നയിക്കണമെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു.

ബിജെപി- അമിത് മിശ്ര കൂട്ട്കെട്ടാണ് പാര്‍ട്ടിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍. കപില്‍ മിശ്രപറയുന്നതാണ് ബിജെപി ആവര്‍ത്തിക്കുന്നത്. സംഭാവന സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാര്‍ട്ടി അനുസരിച്ചിട്ടുണ്ട്.മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതിന്റെ  ഭാഗമായാണ് കപില്‍ മിശ്ര ആരോപണം ഉന്നയിക്കുന്നത്. ഇത് ജനങ്ങള്‍ തള്ളുമെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു