പശുവിന്റെ വാല്‍ കൈവശം വെച്ചെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 14th May 2017 01:57 PM  |  

Last Updated: 14th May 2017 01:57 PM  |   A+A-   |  

india-cow-vigilante-violence_4095ffa6-3871-11e7-9993-2f2d999294f7

പശുവിന്റെ വാല്‍ കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

എന്നാല്‍ ഗോ രക്ഷക് പ്രവര്‍ത്തകരല്ല ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിശദീകരണം. ഹോട്ടലില്‍ ജോലി ചെയ്യുന്ന യുവാവ് ജോലിക്കായി പോകുന്നതിന് ഇടയിലാണ് പത്ത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. 

പശുവിനെ കൊലപ്പെടുത്തി വാല്‍ സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവാവിനെ ഇവര്‍ മര്‍ദ്ദിച്ചത്. എന്നാല്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ഇടപെടാന്‍ വഴിയാത്രക്കാരാരും തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

യുവാവിനെ മര്‍ദ്ദിച്ച സംഘത്തലവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബന്ധുവാണ്. മര്‍ദ്ദനമേറ്റ യുവാവ് ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.