മുത്തലാഖ്;1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി എങ്ങനെ ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ കഴിയുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് 

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ്.
മുത്തലാഖ്;1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി എങ്ങനെ ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ കഴിയുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് 

ന്യൂഡെല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ്. മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമാണ്. 1,400 വര്‍ഷമായി തുടരുന്ന വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നു ബോര്‍ഡിനായി ഹാജരായ മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വാദിച്ചു.

637 മുതല്‍ മുത്തലാഖ് നിലവിലുണ്ട്, മുസ്ലീം വിഭാഗം ഇത് അനുവര്‍ത്തിച്ച് പോരുന്നു. അതിനാല്‍ അത് അനിസ്ലാമികമാണെന്ന് പറയാന്‍ നമ്മളാരാണെന്നും കപില്‍ സിബല്‍ ചോദിച്ചു. മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും പരിശോധിക്കാന്‍ കഴിയില്ലെന്നാണ് കപില്‍ സിബല്‍ വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

മുസ്ലീം മതപണ്ഡിതന്‍മാരും ഖലീഫമാരും ചേര്‍ന്നാണ് വ്യക്തിനിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. മുസ്ലിം വിവാഹം എന്നതു മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹമോചനവും അങ്ങനെയാണ്. വിവാഹവും മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നമെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com