മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്

ചെന്നൈ നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളിലായാണ് പരിശോധന
പി. ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും
പി. ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും

ചെന്നൈ: മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തുന്നു. ഇന്നു രാവിലെയാണ് പരിശോധന ആരംഭിച്ചത്.
ചെന്നൈ നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളിലായാണ് പരിശോധന എന്നാണ് ലഭിക്കുന്ന വിവരം.

മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി നേരത്തെ പി. ചിദംബരത്തിനും മകനുമെതിരെ നല്‍കിയ കേസുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ്.
പി. ചിദംബരം ധനകാര്യമന്ത്രിയായിരുന്ന കാലത്ത് മകന്‍ കാര്‍ത്തിയ്ക്കും അദ്ദേഹത്തിന്റെ കമ്പനിയ്ക്കുമായി 21 രഹസ്യ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കാണിച്ച് സുബ്രഹ്മണ്യം സ്വാമി നേരത്തെ ഇന്‍കംടാക്‌സിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍ ധനകാര്യമന്ത്രി കൂടിയായ പി. ചിദംബരത്തിന്റെ ഇടപെടല്‍ കൊണ്ട് ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെന്നും സുബ്രഹ്മണ്യംസ്വാമി ആരോപിച്ചിരുന്നു. സിബിഐ ഇക്കാര്യത്തില്‍ താല്‍പര്യമെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെയാണ് കൂടുതല്‍ അന്വേഷണം നടന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നു രാവിലെ മുതല്‍ സിബിഐ മുന്‍മന്ത്രി പി. ചിദംബരത്തിന്റെ വീടുകളില്‍ റെയ്ഡ് തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com