യുപി നിയമസഭയില്‍ ജിഎസ്ടി ബില്‍ പാസാക്കിയത് ഈ എംഎല്‍എമാര്‍ അറിഞ്ഞുകാണുമോ

നിയമസഭാ സമ്മേളനത്തിനിടെ സഭയില്‍ പ്രതിഷേധങ്ങളും ബഹളങ്ങളും ഉണ്ടായെങ്കിലും നിയമസഭയില്‍ ജിഎസ്ടി ബില്‍ അവതരിപ്പിക്കുന്നതിനിടെ എംഎല്‍എ മാരുടെ ഉറക്കമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്
യുപി നിയമസഭയില്‍ ജിഎസ്ടി ബില്‍ പാസാക്കിയത് ഈ എംഎല്‍എമാര്‍ അറിഞ്ഞുകാണുമോ

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭ ജിഎസ്ടി ബില്‍ പാസാക്കി. ശബ്ദവോട്ടെടുപ്പോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കിയതോടെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ വിപ്ലവകരമായ മാറ്റമാണ്  ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

നിയമസഭാ സമ്മേളനത്തിനിടെ സഭയില്‍ പ്രതിഷേധങ്ങളും ബഹളങ്ങളും ഉണ്ടായെങ്കിലും നിയമസഭയില്‍ ജിഎസ്ടി ബില്‍ അവതരിപ്പിക്കുന്നതിനിടെ എംഎല്‍എ മാരുടെ ഉറക്കമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്ത്രപ്രധാനമായ ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുമ്പോഴാണ് നിയമസഭയില്‍ എംഎല്‍എമാരുടെ ഉറക്കം. ഉറക്കത്തിന് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്നതാണ് ശ്രദ്ധേയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com