രാജ്യാന്തര കോടതിയല്ല; വിധി തങ്ങള്‍ തീരുമാനിക്കുമെന്ന് പാക്കിസ്ഥാന്‍

രാജ്യസുരക്ഷ സംബന്ധിച്ച കേസില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യാന്തര കോടതിയിയ്ക്ക് സാധ്യമല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍
രാജ്യാന്തര കോടതിയല്ല; വിധി തങ്ങള്‍ തീരുമാനിക്കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന രാജ്യാന്തര കോടതിയുടെ ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യസുരക്ഷ സംബന്ധിച്ച കേസില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യാന്തര കോടതിയിയ്ക്ക് സാധ്യമല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍.
കേസ് രാജ്യാന്തര കോടതിയില്‍ എത്തിച്ച ഇന്ത്യന്‍ നിലപാടിനോട് കടുത്ത വിയോജിപ്പുമായാണ് പാക്കിസ്ഥാന്‍ നേരത്തേതന്നെ പ്രതികരിച്ചിരുന്നത്. തുടര്‍ന്ന് രാജ്യാന്തര കോടതി പാക്ക് വാദങ്ങള്‍ തള്ളി ഇന്ത്യയ്‌ക്കൊപ്പം നിലപാടെടുത്തതോടെയാണ് പാക്കിസ്ഥാന്‍ നയം കടുപ്പിച്ചത്.
പാക്കിസ്ഥനില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും പദ്ധതിയിട്ട ഇന്ത്യന്‍ ചാരന്‍ എന്ന നിലയിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ കാണുന്നത്. കുല്‍ഭൂഷണിനെതിരെ വധശിക്ഷ നടപ്പാക്കിയ പാക്കിസ്ഥാന്‍ നടപടിയെ ചോദ്യം ചെയ്താണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com