മുത്ത്വലാഖ് വിലക്കാനുള്ള നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ നായിഡു

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th May 2017 09:09 PM  |  

Last Updated: 20th May 2017 09:09 PM  |   A+A-   |  

Muslim-women-fight-to-overturn-triple-talaq-in-India

ന്യൂഡെല്‍ഹി: മുത്ത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആലോചിക്കുന്നു. മുസ്ലിം സമുദായത്തിനിടയിലുള്ള മുത്ത്വലാഖ് നിരോധിക്കാനുള്ള നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ നായിഡു. 

ഹിന്ദു പുരാതന വിശ്വാസങ്ങളായ ശൈശവ വിവാഹം, സതി, സ്ത്രീധനം എന്നിവ നിരോധിച്ചത് പോലെ മുത്ത്വലാഖും നിരോധിക്കുമെന്നാണ് നായിഡു വ്യക്തമാക്കിയത്. മുസ്ലിം വ്യക്തി നിയമത്തില്‍ ഇടപെടുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. മറിച്ച് മുസ്ലിംഗങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി.

ഇത്തരം നടപടികള്‍ മുസ്ലിം സമുദായം തന്നെ മാറ്റുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രശ്‌നമുണ്ടാവുകയും ഇത് നിരോധിക്കാനായി നിയമം കൊണ്ടുവരേണ്ടതും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇത് ആരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങളുണ്ട്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്. -നായിഡു കൂട്ടിച്ചേര്‍ത്തു.