പശുക്കളെ സംരക്ഷിക്കും, അക്രമം അംഗീകരിക്കില്ല; നിതിന്‍ ഗഡ്കരി

ഗോ സംരക്ഷണത്തെ ബിജെപിയും ആര്‍എസ്എസും പിന്താങ്ങുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന നിയമലംഘനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
പശുക്കളെ സംരക്ഷിക്കും, അക്രമം അംഗീകരിക്കില്ല; നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തെ ബിജെപിയും ആര്‍എസ്എസും പിന്താങ്ങുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന നിയമലംഘനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 'ഞങ്ങള്‍ ഗോസംരക്ഷണത്തെ പിന്തുണയ്ക്കുന്നു. ഒരു പശു പോലും കൊല്ലപ്പെടരുത് എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. പക്ഷേ, ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഞങ്ങളുടെ പാര്‍ട്ടിയോ മന്ത്രിമാരോ സര്‍ക്കാരോ അംഗീകരിക്കില്ല എന്നിങ്ങനെയായിരുന്നു നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍.

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെങ്കിലും കുറ്റം ഞങ്ങളില്‍ ആരോപിക്കുകയാണ്. തെറ്റായ എല്ലാ കാര്യങ്ങളും ബിജെപിക്കെതിരെ പ്രയോഗിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു.

അടുത്തിടെ ഡെല്‍ഹിയില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടയ്ക്ക് ഒരു യുവാവിനെ ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ സംഘടനയിലെ അംഗങ്ങളാണ് എന്ന അവകാശവാദവുമായാണ് ആക്രമണം നടത്തിയത്. എന്നാലിത് മന്ത്രിയുടെ ഓഫിസ് നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com