യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ ഗോഗോയിക്ക് സൈനീകപുരസ്‌കാരം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 22nd May 2017 08:39 PM  |  

Last Updated: 23rd May 2017 02:46 PM  |   A+A-   |  

jeep-story_647_041417021317_042017073843_052217074703

ജമ്മു: കാശ്മീരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ ഗഗോയിക്ക് സൈനീക പുരസ്‌കാരം.  ധീരമായ നടപടിക്കുള്ള പ്രശംസാപുരസ്‌കാരമാണ് മേജര്‍ ഗോഗോയിക്ക് ലഭിച്ചത്. അതിക്രമങ്ങള്‍ക്കെതിരേ കാശ്മീരില്‍ സൈന്യത്തിനു നേരെയുള്ള കല്ലേറ് തടയുന്നതിനായാണ് കാശ്മീരിലുള്ള ഒരു യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് യാത്രചെയ്തത്. 

ഇത് കാശ്മീരില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. സംഭവം ഞെട്ടിപ്പിച്ചുവെന്നാണ് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇതിനെതിരേ പ്രതികരിച്ചത്. ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിനിടയിലാണ് സംഭവം നടന്നത്. ജീപ്പിന്റെ ബോണറ്റില്‍ കയ്യടക്കം കെട്ടിയിട്ടി രീതിയില്‍ യുവാവുമായി പോകുന്ന ഗോഗോയുടെ ജീപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഗോഗോയിക്കെതിരേ ശ്രീനഗര്‍ പോലീസ് എഫ്‌ഐആര്‍ തയാറാക്കുകയും പ്രശ്‌നത്തില്‍ കോടതയന്വേഷണത്തിന് സേന ഉത്തരവിടുകയും ചെയ്തിരുന്നു.

എഴുത്തുകാരി അരുന്ധതി റോയിയെ ഇതേരീതിയില്‍ ജീപ്പിന് മുന്നില്‍ കെട്ടിയിടണമെന്ന് കഴിഞ്ഞ ദിവസം ബിജെപി എംപി പരേഷ് റാവല്‍ പറഞ്ഞത് പുതിയ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് സേന ഗോഗോയ്ക്ക് പുരസ്‌ക്കാരം നല്‍കിയത്.