സ്മൃതി ഇറാനിയുടെ ബിരുദം; രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുവാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
സ്മൃതി ഇറാനിയുടെ ബിരുദം; രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

ന്യൂഡെല്‍ഹി: ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുവാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തി എന്ന കേസിലാണ് രേഖകള്‍ ഹാജരാക്കാന്‍ സ്മൃതി ഇറാനിയോട് കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം അഹമ്മദ് ഖാന്‍ എന്നൊരാള്‍ ഇതു സംബന്ധിച്ച നല്‍കിയ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഹര്‍ജി സ്മൃതി ഇറാനിയെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതാണെന്ന നിഗമനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. 

തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത കൊമേഴ്‌സില്‍ ബിരുദമാണെങ്കിലും അവര്‍ അത് പൂര്‍ത്തിയാക്കിയില്ല എന്നായിരുന്നു അഹമ്മദ് ഖാന്റെ ആരോപണം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡല്‍ഹി ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇവ പരിശോധിച്ച ശേഷമായിരിക്കും സ്മൃതിക്ക് സമന്‍സ് അയക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. 

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി സര്‍വകലാശാലയും സ്മൃതിയുടെ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com